പള്ളുരുത്തി: വലിയ പുല്ലാര സൗത്ത് തെക്ക് ശാഖാ വാർഷികം പ്രസിഡന്റ് എ.ജി. സുരയുടെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖയുടെ മുൻകാല പ്രവർത്തകരെ ഇ.കെ. മുരളീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദീപപ്രകാശനകർമ്മവും പെൻഷൻ വിതരണും യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് നിർവഹിച്ചു. പി.എസ്. സൗഹാർദ്ദൻ, സ്കൂൾ മാനേജർ സി.പി. കിഷോർ, സി.കെ. ടെൽഫി, വി.വി. ജീവൻ, ജെ.കെ. പ്രസാദ്, വി.കെ. ഭാസി, ഐ.സി. ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു.