കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ മൂന്നു ദിവസമായി നടന്നുവന്ന കോസ്മെറ്റിക് റൈനോപ്ളാസ്റ്റി ശില്പശാലയും സെമിനാറും സമാപിച്ചു. ആറുപേർക്ക് സൗജന്യമായി മൂക്ക് സൗന്ദര്യ ശസ്ത്രക്രിയ നടത്തി. ഡോ.എൻ.എ. നാസർ, അലി ഖാനം, ഡോ.ആർ. ജയകുമാർ, ഡോ.എം. സെന്തിൽകുമാർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.