അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡ് റീ ടാറിംഗ്‌ തീരുംവരെ ഭാരവാഹനങ്ങൾ വഴി തിരിച്ചുവിടണമെന്നും പൊടിശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും പണി വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ തുറവൂർ കവലയിൽ ഭാരവാഹനങ്ങൾ തടഞ്ഞു. സമരം കെ.കെ. .ഷിബു ഉദ്ഘാടനം ചെയ്തു. തുറവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, ടി.പി. ദേവസിക്കുട്ടി, കെ.പി. രാജൻ ജോസഫ് പാറേക്കാട്ടിൽ, കെ.പി. ബാബു, കെ.കെ. ശിവൻ, പോൾ വർഗീസ്, ലത ശിവൻ, എം.എം. ജെയ്സൺ, ടി.പി. തോമസ്, എം.വി. ഡെന്നി, കെ.വി. പീറ്റർ എന്നിവർ പ്രസംഗിച്ചു.