കൊച്ചി: മരട് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മരടിലെ ജനറം ജല ശുദ്ധീകരണശാലയിൽ നിന്നുള്ള മരട് മുനിസിപ്പാലിറ്റി, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾ, കൊച്ചി കോർപ്പറേഷനിലെ തേവര, കൊച്ചിൻ പോർട്ട്, എന്നിവിടങ്ങളിൽ പൂർണമായും കരുവേലിപ്പടി, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ഭാഗികമായും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.