കൊച്ചി: സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വി.ബി.എ) സംഘടിപ്പിക്കുന്ന വിജയീ ഭവ അലുംമ്‌നി ബിസിനസ് സമ്മേളനവും അവാർഡ് നിശയും ഈമാസം 27 ന് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് വിബിഎ പ്രസിഡന്റ് നൗഷാദ് എം കെ, സെക്രട്ടറി ആഗ്ഫ സി എൻ, പ്രോഗ്രാം ഡയറക്ടർ ശ്രീദേവി കെ എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് സെഷനുകൾ ആരംഭിക്കും.

കൊച്ചൗസേപ്പ് ചിറ്റലിപ്പിള്ളി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ മുഖ്യാതിഥിയായി​രി​ക്കും ഐ.ഡി ഫ്ര ഷ് കോ ഫൗണ്ടറും സി.ഇ.ഒയുമായ പി.സി മുസ്തഫ വിശിഷ്ടാതിഥിയാകും.

വി.കെ.സി ഗ്രൂപ്പ് ഡയറക്ടർ അബ്ദുൾ റസാഖ്, പി സി മുസ്തഫ, ആത്മീയഗുരു മോഹൻ, സന്ദീപ ഹോട്ടൽ ശൃംഖലയുടെ ഡയറക്ടർ പട്രീഷ്യ നാരായണൻ, വർമ ആൻഡ് വർമ സീനിയർ പാർട്ണർ വി. സത്യനാരായണൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.

വൈകിട്ട് 6.30 നാണ് ഉദ്ഘാടന സമ്മേളനം. ഒമ്പത് സംരംഭകർക്ക് അവാർഡുകൾ സമ്മാനിക്കും. പി.സി മുസ്തഫയ്ക്ക് വി.ബി.എ ഇൻസ്പിരേഷണൽ അവാർഡും സമ്മാനിക്കും.