കിഴക്കമ്പലം: ഊരക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് രാത്രി 7.30ന് കൊടിയേറും. പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം നൃത്തപരിപാടി, 27ന് രാവിലെ 6 മുതൽ വൈകിട്ട് 6വരെ അഖണ്ഡനാമജപം, 7.30ന് കരോക്കെ ഗാനമേള, 28ന് പതിവു ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാത്രി 8ന് ബാലെ നടക്കും. 29ന് രാത്രി 7ന് അഷ്ടപദി, 7.30ന് ഗ്രാമോത്സവം, 1ന് നാരാണീയ പാരായണം, 7.30ന് ഭക്തിഗാനമേള, 2ന് രാവിലെ 9ന് ശീവേലി എഴുന്നള്ളിപ്പ്, 4ന് പകൽപ്പൂരം, രാത്രി 7.30ന് മാധവൻ നമ്പൂതിരിയുടെ പ്രഭാഷണം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, 3ന് രാവിലെ 7ന് ആറാട്ടുബലി, കൊടിയിറക്കൽ, പഞ്ചാരിമേളം, ആറാട്ടുസദ്യ എന്നിവ നടക്കും