കൊച്ചി: കടവന്ത്ര മുറ്റത്തിൽ ലെയിൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ പരിധിയിലുള്ള കാൻസർ രോഗികളുടെ വീടുകളിലെത്തി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽസംഘം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ മരുന്നും ചികിത്സയും നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോ.സി.എൻ. മോഹനൻനായർ, ഡോ. ജോസഫ് ഫ്രീമാൻ എന്നിവർ നേതൃത്വം നൽകും.