കിഴക്കമ്പലം: സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ റോബർട്ട് ബേഡൻ പൗവലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി പ്രിൻസിപ്പൽ കെ.കെ സോയ് ഫ്‌ളാഗ് ഓഫ് ചെയ്തു. ദിവ്യ തോമസ്, ഗൈഡ് ക്യാപ്ടൻ ധന്യ.വി ദേവ്, എൽദോ ജോയ് എന്നിവർ പ്രസംഗിച്ചു.