അങ്കമാലി: മഞ്ഞപ്ര റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രൂക്ഷമായ പൊടിശല്യം പരിഹരിക്കുവാനായി ഭാരവാഹനങ്ങളുടെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുവാൻ തീരുമാനം. റോജി എം. ജോൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും, കരാറുകാരുടേയും യോഗത്തിലാണ് തീരുമാനം.
തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഐസക് വർഗീസ്, എക്‌സിക്യുട്ടീവ് എൻജിനീയർ സിനി മാത്യു, അസിസ്റ്റന്റ് എൻജിനീയർ നിസാമോൾ ഇ.ആർ, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, എം.പി. മാർട്ടിൻ, കെ.പി. രാജൻ, ടി.പി. ദേവസിക്കുട്ടി, ഷാജി കെ.പി, ഏല്യാസ് താടിക്കാരൻ, ബിജു പുരുഷോത്തമൻ, ഡേവീസ് പാത്താടൻ എന്നിവരും കരാർ കമ്പനി പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
# തീരുമാനങ്ങൾ
ടിപ്പർ, ടോറസ് വാഹനങ്ങൾ റോഡിന്റെ നിർമ്മാണ കാലയളവിൽ വഴിതിരിച്ചുവിടും. കൂടുതൽ ടാങ്കറുകൾ ഉപയോഗിച്ച് റോഡ് നനയ്ക്കും. കൂടുതൽ മെഷീനറിയും തൊഴിലാളികളേയും ഉപയോഗപ്പെടുത്തി റോഡിന്റെ പണി വേഗത്തിലാക്കും.