കാലടി: അവിനാശി ബസപകടത്തിൽ മരിച്ചവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അർപ്പിച്ചു. മാണിക്കമംഗലം കലാആസ്വാദക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗം കലാ ആസ്വാദകസമിതി പ്രസിഡൻറ് ബിജു മാണിക്കമംഗലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. അയ്യപ്പൻ, ട്രഷറർ സതീഷ് പാറപ്പുറത്ത്, രാഹുൽ മോഹൻദാസ്, ജയാനന്ദൻ കെ.ബി, സി.എസ്. സാഗർ, സോജി മാണിക്കമംഗലം, വിനു കെ.വി., സുധാകരൻ എം.സി., കെ.പി. ജോൺസൻ, ബാബു കരുമത്തിൽ തുടങ്ങിയവർ പങ്കെടുത്തു.