നെടുമ്പാശേരി : നായത്തോട് ചെത്തിക്കോട് പള്ളിക്ക് സമീപമുള്ള വാടകവീടിന്റെ മുൻവശത്തുള്ള വരാന്തയിൽ ടാക്‌സിഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് നെൻമാറ അയിലൂർ പാളിയമംഗലം പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രമേശിന്റെ (40) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. നെടുമ്പാശേരിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ കാർ ഡ്രൈവറായിരുന്നു. നാല് ദിവസം മുമ്പ് നാട്ടിൽ പോയിരുന്നു. പീന്നീട് മടങ്ങിയെത്തി. തലയടിച്ചുവീണ ലക്ഷണമുണ്ട്. രമേശിന്
ഇടയ്ക്ക് അപസ്മാരം വരാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേയ്ക് കൊണ്ടുപോയി. ഭാര്യ: സൗമ്യ. മക്കൾ: അശ്വതി, അഭിനവ്.