കൊച്ചി. കൊച്ചി മുനിസിപ്പൽ കോർപ്പറേഷനു കീഴിലുള്ള തേവര വൃദ്ധസദനത്തിലേക്ക് എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ പുതിയ ആംബുലൻസിന്റെ കൈമാറ്റ ചടങ്ങ് ഇന്നലെ വൈകിട്ട് 4.00 മണിക്ക് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മെയിൻ ഓഫീസിൽ വച്ച് നടന്നു. ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ചടങ്ങിൽ മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്മാർ, സാമൂഹ്യക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.