കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ രണ്ടു പതി​റ്റാണ്ടു മുമ്പ് അന്തരിച്ച രണ്ട് അദ്ധ്യാപകരുടെ സ്മരണാർത്ഥം 'വൈഖരി' എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്യുന്നു. സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകരായിരുന്ന കവിയും നാടക നടനുമായിരുന്ന പ്രൊഫ.സി.ജെ.വർഗീസ് (ബിനോയ് ചാത്തുരുത്തി), പ്രൊഫ.ടി.സി.ഫിലിപ്പ് എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. സാഹിത്യ നിരൂപകൻ ജോർജ് ഇരുമ്പയം, കഥാകാരി ഗ്രേസി, കവി ജയകുമാർ ചെങ്ങമനാട്, സിനിമാതാരം അലിയാർ, നാടക നടൻ ജോർജ് മാത്യു, സി.പി.എം.സംസ്ഥാന കമ്മി​റ്റി അംഗം സി.എൻ.മോഹനൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സാഹിത്യകാരുൾപ്പെടെ സ്മരണിക എഴുതിയിട്ടുണ്ട്. പുസ്തക പ്രകാശനം 28ന് രാവിലെ 10 ന് സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ ഗോൾഡൻ ജൂബിലി സെമിനാർ ഹാളിൽ നടക്കും. മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി.ആർ ഓമനക്കുട്ടൻ പ്രകാശനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് അദ്ധ്യക്ഷനാകും.