കിഴക്കമ്പലം: കെ.പി.എം.എസ് പഴങ്ങനാട് ശാഖ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം ടി.വി ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സനീഷ് അമ്പുനാട്, ഷാജി കണ്ണൻ, കെ.കെ.സുപ്രൻ, അനിൽ കുമാർ, എ.എ രാജൻ, സുഹാസിനി വേലായുധൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.എ രാജൻ( പ്രസി.), സുഹാസിനി വേലായുധൻ( സെക്ര.), കെ.എ.കുട്ടപ്പൻ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.