അങ്കമാലി: ഇ.എസ്.ഐ.സി ദ്വൈവാരാഘോഷങ്ങളുടെ ഭാഗമായി അങ്കമാലി ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ബാംബൂ കോർപ്പറേഷന്റെ സഹകരണത്തോടെ ഗുണഭോക്താക്കൾക്കായി സംഘടിപ്പിക്കുന്ന പ്രാഥമിക മെഡിക്കൽ പരിശോധനാ ക്യാമ്പ് നാളെ രാവിലെ 10ന് ചമ്പന്നൂർ ബാംബൂ കോർപ്പറേഷൻ ഓഫീസിൽ വച്ചു നടക്കും.