കോലഞ്ചേരി : പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്നുമുതൽ 29 വരെ നടക്കും. ഇന്ന് രാവിലെ 7 ന് ഗജപൂജ, ആനയൂട്ട് , പറയ്ക്കെഴുന്നള്ളിപ്പ് വൈകിട്ട് 6 ന് നൃത്തങ്ങൾ, 7 ന് തിരുവാതിരകളി, 7.30 ന് നൃത്തസന്ധ്യ. നാളെ വൈകിട്ട് 6 ന് സംഗീതാർച്ചന, 6.30 ന് നൃത്തങ്ങൾ, രാത്രി 8 ന് മോഹിനിയാട്ടം, 8.15ന് നൃത്തപൂജ. വ്യാഴാഴ്ച 6.30ന് അക്ഷരശ്ലോകസദസ്, രാത്രി 7.30 ന് ഭജൻ, 8.30ന് ബാലെ, വെള്ളിയാഴ്ച വൈകിട്ട് 6.30 ന് സോപാനസംഗീതം, 7 ന് ഭജൻ, രാത്രി 8.30 ന് നാടകം, രാത്രി10.30 ന് താലപ്പൊലി എഴുന്നള്ളിപ്പ്. ശനിയാഴ്ച രാവിലെ 7.30 ന് കുംഭാഭിഷേകം,10.30 മുതൽ അന്നദാനം, വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, രാത്രി 8.30 ന് ഭക്തിഗാനമേള, പുലർച്ചെ 1 മുതൽ ഗരുഡൻതൂക്കം എന്നിവ നടക്കും.