കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ ഏക പ്രതിനിധി സംഘടനയായ പ്രവാസി കോൺക്ലേവ് ട്രസ്റ്റ് (പി.സി.ടി) കൊച്ചിയിൽ ഓഫീസ് തുറന്നു. സൗത്ത് ദിവാൻസ് റോഡ് ജസ്റ്റിസ് കെ ജെ ജോസഫ് ലെയിനിലെ ഓഫീസ് ജസ്റ്റിസ് ഡോ കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.സി.ടി ചെയർമാൻ അലക്‌സ് വിളനിലം കോശി, പ്രസിഡന്റ് ആന്റണി പ്രിൻസ്, സെക്രട്ടറി അഡ്വ. സിറിയക് തോമസ്, ട്രഷറർ ബാലഗോപാൽ വെളിയത്ത്, കിംഗ്‌സ് ഗ്രൂപ്പ് സി.ഇ.ഒ ഷാജി ബേബി ജോൺ, കുര്യൻ ഏബ്രഹാം, ജോണി കുരുവിള, അനിൽ ജോസഫ്, ആനി ലിബു തുടങ്ങിയവർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ, ഫോമ, ഫൊക്കാന, ഗോപിയോ, ഡബ്ല്യു.എം.എഫ് തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പതിഞ്ചംഗ ബോർഡ് ഒഫ് ട്രസ്റ്റീസാണ് പി.സി.ടിയെ നിയന്ത്രിക്കുന്നത്