കോലഞ്ചേരി: കെ.പി.എം.എസ് ചൂരക്കോട് ശാഖയുടെ പതിനഞ്ചാം വാർഷികവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കമ്മി​റ്റി അംഗം വി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രതിനിധികളായ എ.സി. കുട്ടപ്പൻ, പി.കെ. ദേവരാജൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.കെ. ശിവൻ (പ്രസിഡന്റ്), സി.കെ. ഷിജ (വൈസ് പ്രസിഡന്റ്), എം.കെ അയ്യപ്പൻകുട്ടി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.