കൊച്ചി : പരിസ്ഥിതി സംഘടനയായ ഗ്രീൻആക്ഷൻ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സന്ദേശം കലയിലൂടെ എന്ന പരിപാടി 29 ന് വൈകിട്ട് അഞ്ചിന് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏലൂർ ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം തോട് ശുചിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഗ്രീൻ ആക്ഷൻ ഫോഴ്‌സ് സെക്രട്ടറി ഷിബു മാനുവൽ അവതരിപ്പിക്കും. പ്രസിഡന്റ് കെ.എസ്. ശരത് അദ്ധ്യക്ഷനാകും. ഗിന്നസ് പക്രു നയിക്കുന്ന ബിഗ്ഷോയും ഉണ്ടാകും.