കൊച്ചി : ഉലമാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സി.എ.എ വിരുദ്ധ പണ്ഡിതറാലിയും പ്രതിഷേധരാവും നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 4.30ന് രാജേന്ദ്രമൈതാന പരിസരത്ത് നിന്ന് പണ്ഡിതറാലിയും തുടർന്ന് രാത്രി ഏഴുമുതൽ ഒരുമണി വരെ വഞ്ചി സ്‌ക്വയറിൽ പ്രതിഷേധരാവും സംഘടിപ്പിക്കും.
ദക്ഷിണകേരള ജംഇയ്യത്തുമൽ ഉലമ അദ്ധ്യക്ഷൻ ചേലക്കുളം അബുൽ ബുഷ്‌റ മൗലവി, മൗലാന മുസ്തഫ രിഫാഇ, ഹസൻ ഫൈസി, അബ്ദുൾ ജബാർ സഖാഫി, ബഷീർ വഹബി, മൗലാന ഷാദാബ് ഖാസിമി, അബൂബക്കർ ഫാറൂഖി, സി.പി മുഹമ്മദ് ബഷീർ, വി.എച്ച് അലിയാർ മൗലവി എന്നിവർ പങ്കെടുക്കും. സംസ്ഥാന ചെയർമാൻ അർഷദ് അൽ ഖാസിമി, സലിം കൗസരി, ഷിഫാർ കൗസരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.