കൂത്താട്ടുകുളം :രാമമംഗലം - തൊടുപുഴ റോഡിൽ അരീക്കൽ മുതൽ നാവോളിമറ്റം വരെയുള്ള ഭാഗം നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 7.5 കോടി രൂപ ചെലവിൽ രാമമംഗലം - അരീക്കൽ റോഡ് ബി.എം.ബി.സി ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഈ പ്രവൃത്തി പൂർത്തിയാക്കുന്നത്. അരീക്കൽ മുതൽ നാവോളിമറ്റം വരെയുള്ള 1.8 കി.മീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒന്നേമുക്കാൽ കോടി രൂപയാണ് ഈ പ്രവൃത്തിക്ക് ആവശ്യമായി വരുന്നത്.