തൃക്കാക്കര : ഐ.ടി ജീവനക്കാരിയെ കാറിൽ തടഞ്ഞ് വെച്ച് കടന്നുപിടിച്ചതിന് യുബർ ഡ്രൈവർ .പുനലൂർ സ്വദേശി റസിലാൽ മൈതീനെ ( 35 ) ഇൻഫോപാർക്ക് പൊലീസ് പിടികൂടി.ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.വൈറ്റില നിന്നും കാക്കനാട് കുഴിക്കാട്ടുമൂലയിലെ താമസ സ്ഥലത്തേക്ക് എത്തിയതോടെ യുവതിയെ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങാൻ സമ്മതിക്കാതെ തടഞ്ഞുവക്കുകയും, കയറിപ്പിടിക്കുകയായിരുന്നു.യുവതി ഇൻഫോപാർക്ക് സ്റ്റേഷനിൽ പരാതി നൽകി.ഇൻഫോപാർക്ക് സി .ഐ ഷോജോ വർഗീസ്,എസ്.ഐ എ. എൻ ഷാജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടികോടതിയിൽ ഹാജരാക്കി.