കൂത്താട്ടുകുളം: ടൗണിൽ എം സി.റോഡിൽ ക്രെയിനിൽ നിന്നും വീണ് യുവാവിന്‌ പരിക്കേറ്റു.പണി സ്ഥലത്തു നിന്നും തിരിച്ചു പോവുകയായിരുന്ന ക്രെയിനിൽ നിന്ന് തെറിച്ചുവീണ് പരിക്കുകളോടെ യുവാവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂത്താട്ടുകുളം, ആമ്പക്കാട്ട്, ഷൈജു (38) അപകടമുണ്ടായത്. വൈകിട്ട് 7 ന്, എം സി റോഡിൽ ടൗൺ ചാപ്പലിന് മുൻവശത്താണ് അപകടം നടന്നത് .