തൃപ്പൂണിത്തുറ: ഉദയംപേരൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ, തെക്കൻ പറവൂർ ജ്ഞാനദായിനി വായനശാല എന്നിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ചക്കുകുളം ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചാായത്ത് പ്രസിഡന്റ് ജോൺജേക്കബ്ബ് അദ്ധ്യക്ഷനായി. കെ.പി.എം.എച്ച്.എസ് മാനേജർ അജിമോൻ,പി.എം.യു.പി എസ്.മാനേജർ, പി.വി സജീവു്, എൽ.സന്തോഷ്,ഫാദർ തോമസ് കൊച്ചുപറമ്പിൽ, എസ്.എ ഗോപി, തുടങ്ങിയവർ സംസാരിച്ചു.