kaladharan

ആലുവ: ബി.ജെ.പി. സംസ്ഥാന സമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ നൊച്ചിമ പിഷാരത്ത് വീട്ടിൽ ജി. കലാധരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ബി.ജെ.പി എടത്തല പഞ്ചായത്ത് പ്രസിഡന്റ്, നിയോജക മണ്ഡലം - ജില്ല ചുമതലകൾ വഹിച്ചിട്ടുണ്ട്. എൻ.എസ്.എസ് കരയോഗം പ്രസിഡന്റും വ്യാപാരി സംഘടന വൈസ് പ്രസിഡന്റുമാണ്. ഭാര്യ: രാധാമണി. മക്കൾ: ഗീത ബിജി (മോഡൽ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക), പ്രീത കെ. നായർ. മരുമക്കൾ: ബിജി ബാസ്‌കരൻ (എസ്.ബി.ഐ), വിനോദ്കുമാർ (ഖത്തർ).