ആലുവ: ആലുവ പാലസിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ 25 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് 62 പരാതികളാണ് പരിഗണിച്ചത്. കാലടി ശ്രീശങ്കര പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച പരാതിയിൽ പൊതുമരാമത്തു വകുപ്പിനും ഇതുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചു. മാർച്ച് 11 നാണ് അടുത്ത സിറ്റിംഗ്.. പുതിയ പരാതികളാണ് അന്ന് സ്വീകരിക്കുക. പരാതിയിൽ പരിഹരിക്കാത്തവ മാർച്ച് 27 ന് വീണ്ടും പരിഗണിക്കും.