obit

അങ്കമാലി. അശരണരായ രോഗികൾക്ക് ആശ്രയം നൽകി പ്രശസ്തനായ ഡോ. പോൾ ജെ. മാമ്പിള്ളി (87) അന്തരിച്ചു. സംസ്‌കാരം നാളെ വൈകീട്ട് നാലരയ്ക്ക് ഞാറയ്ക്കൽ സെന്റ്‌മേരീസ്‌ ദേവാലയസെമിത്തേരിയിൽ.മണിപ്പാൽ മെഡിക്കൽ കോളേജിലും ജർമൻ യൂണിവേഴ്‌സിറ്റിയിലും പഠനം പൂർത്തിയാക്കിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിലാണ്ഔദ്യോഗിക ജീവിതം തുടങ്ങിയത് . ജോലി രാജിവച്ച് 1973ൽ കറുകുറ്റിയിൽ സ്ഥലം വാങ്ങി ഒറ്റമുറികെട്ടിടത്തിൽ ഒമ്പത് കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സാസൗകര്യം ഒരുക്കിയാണ് ജീവവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പിന്നീട് ക്രിസ്തുരാജാശ്രമത്തിലെ ഡയറക്ടർ ഫാ.ഏലിയാസ് വടക്കുംചേരിയുടെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലം വാങ്ങി​ ഔസേഫ് മറിയം കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.ചികിത്സസൗജന്യമായിരുന്ന ഡോ.പോളിന്റെ ആശുപത്രിയിലേക്ക് നൂറുകണക്കിനു രോഗികളാണ്ദിവസവും എത്തിയത്. ആശുപത്രിയിൽ ഡോക്ടറെ സഹായിക്കാൻ സമീപത്തെ എഫ്‌സി കോൺവെന്റിലെ കന്യാസ്ത്രീകൾ തയ്യാറായി. ഡോ.പോളിന്റെ ആശുപത്രിയിലെ രോഗികൾക്ക്‌സൗജന്യമായിവിദഗ്ദ്ധചികിത്സ നൽകാൻ അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ഉൾപ്പെടെയുള്ള ആശുപത്രികൾ മുന്നോട്ട് വന്നു. ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രാെഫസറായിരുന്നു. മുണ്ടും ജുബ്ബയും ധരിച്ച് ചെരുപ്പ് ഉപയോഗിക്കാതെ ലളിതജീവിതമാണ് നയിച്ചിരുന്നത്. എൽഎഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 7 മുതൽ 8 വരെ എൽഎഫ് ആശുപത്രിയിലും 8.30 മുതൽ 10 വരെ കറുകുറ്റി ക്രിസ്തുരാജാശ്രമത്തിലും 10.30 മുതൽ 1.30 വരെ ഡോ.പോളിന്റെ ആശുപത്രിയിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മുതൽ 4.30 വരെ ഞാറയ്ക്കൽ സെന്റ്‌മേരീസ് ദേവാലയത്തിൽ പൊതുദർശനം.ഞാറയ്ക്കൽ മാമ്പിളളി പാപ്പു-മറിയക്കുട്ടി ദമ്പതികളുടെ ഇളയമകനായ ഡോ. പോൾ അവിവാഹി​തനാണ്.