പിറവം: കാക്കൂർ ആമ്പശേരിക്കാവിലെ തൃക്കാർത്തിക മഹോത്സവം 28 ന് രാവിലെ 4.30 ന് നിർമാല്യ ദർശനത്തോടെ തുടങ്ങും. മാർച്ച് 2ന് സമാപിക്കും.ഉച്ചയ്ക്ക് 12.15ന് ഋഷഭപൂജ, തുടർന്ന് ഋഷഭ എഴുന്നള്ളത്ത്, വൈകിട്ട് 4 ന് കളത്തുള്ളിക്കൽ 7ന് ദീപാരാധന, കളമെഴുത്തുംപാട്ട്, 9ന് എടപ്ര കാവിലേക്ക് എഴുന്നള്ളത്ത്. 29 ന് വൈകീട്ട് 7ന് ദീപാരാധന, 7.30 ന് കുട്ടികളുടെ കലാപരിപാടികൾ. തൃക്കാർത്തിക ദിനമായ മാർച്ച് 1 ന് രാവിലെ 8.30 ന് കുംഭകുടം, 11ന് ശ്രീബലി,

12 ന് മഹാപ്രസാദഊട്ട്, 3 ന് കാഞ്ഞിരപ്പിള്ളി മനയിലേക്ക് എഴുന്നള്ളത്ത്, 4 ന് പഞ്ചവാദ്യം, 7.15ന് നാട്യസന്ധ്യ - ഓട്ടൻതുളളൽ , 9 ന് തിരുവനന്തപുരം സർഗവീണയുടെ നൃത്തനാടകം - ബ്രഹ്മാണ്ഡ നായകൻ , 9.30 ന് ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളത്ത്, 10 ന് എടപ്ര ഭഗവതിക്ക് എഴുന്നള്ളത്ത്, തുടർന്ന് എടപ്ര -ആമ്പശേരി ഭഗവതിമാരുടെ താലപ്പൊലി മേളം, 12 ന് എടപ്ര - ആമ്പശേരി ഭഗവതിമാർക്ക് സ്വീകരണം , 1 ന് കൂട്ടി എതിരേൽപ്പ് , പാണ്ടിമേളം, മാർച്ച് 2ന് വൈകിട്ട് 6.30ന് ഇളങ്കാവിലേക്ക് എഴുന്നള്ളത്ത്, 7ന് നൃത്തസന്ധ്യ, അത്താഴസദ്യ, 8.30 ന് ട്രാക്ക് ഗാനമേള, 10ന് മെഗാഷോ, 12ന് ഗരുഡൻതൂക്കം.