പിറവം: തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് കാക്കൂർ ആമ്പശ്ശേരിക്കാവിൽ ആണ്ടുതോറും നടത്താറുള്ള കഞ്ഞി വഴിപാടിന് ഭക്തജന തിരക്കേറി. ഊരാഴ്ചക്കാരായ കാഞ്ഞിരപ്പിള്ളി മനയുടെ വഴിപാടായാണ് ഒരാഴ്ച കാലം നടത്തുന്ന കഞ്ഞി വഴിപാട്.ദൂരെ ദിക്കുകളിൽ നിന്നുൾപ്പെടെ നൂറുക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ ഇവിടെ എത്തുക.
ഊരാഴ്മമ കാരണവർ കാണിരപ്പിള്ളി മനയിലെ രാമൻ നമ്പൂതിരിപ്പാട് ഭഗവതിക്ക് സമർപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഊരാഴ്മമ അംഗങ്ങളാകൃഷ്ണൻ നമ്പൂതിരിപ്പാട്, അനിൽ നമ്പൂതിരിപ്പാട്, ക്ഷേത്ര മേൽശാന്തി മംഗലത്ത് മനയിൽ വാസുദേവൻ നമ്പൂതിരി , ദേവസ്വം മാനേജർ ബാബു അമ്പാട്ട് എന്നിവർ പങ്കെടുത്തു.ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ച ഊട്ടുപുരയിലാണ് വഴിപാട് വിതരണം