ആലുവ: എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസോഷൻ ഒഫ് ഇന്ത്യ എറണാകുളം ഡിവിഷൻ വനിതാ കൺവെൻഷൻ ആലുവയിൽ ഖാദി ലേബർ വെൽഫെയർ ബോർഡ് ചെയർപേഴ്‌സൺ സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. സ്ത്രീകളും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ റിട്ട. ഗവ. ആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. രമ പ്രഭാഷണം നടത്തി. വി.ആർ. രാജേശ്വരി, കെ.വി. ടോമി, കെ.ആർ. പൊന്നമ്മ, ജാൻസി ആന്റണി, റെജിമോൾ മത്തായി, ഷിജി രാജേഷ്, എൻ.സി. വിനോദ്, പി.സി. സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു,