sn-school
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ നടന്ന പഠനോത്സവം

ആലുവ: പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോത്സവം കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ബീന ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് മാത്യു, എം.പി.ടി.എ എക്‌സിക്യുട്ടീവ് അംഗം പ്രതിഭാ മോഹൻരാജ്, സബീന ജോസ്, ബി ആർ സി ട്രെയിനർമാരായ ശീതൾ വർഗീസ്, ലിഷമോൾ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ. പി.ജി സ്വാഗതവും സ്റ്റാഫ് പ്രതിനിധി സൗമ്യ എം.സി നന്ദിയും പറഞ്ഞു.

പാഠ്യവിഷയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചത്.

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രത്യേകം ക്ലാസ് മുറികളിൽ ഒരുക്കി അവതരിപ്പിച്ചത് ആകർഷകമായി. രക്ഷിതാക്കളെക്കൂടാതെ പഠനമികവിന്റെ പ്രകടനം കാണാനെത്തിയ നാട്ടുകാരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.