edayappuram-kolattukav-bh
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷന്റെയും മേൽശാന്തി ബിബിൻരാജ് വാമനശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കും. ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷന്റെയും മേൽശാന്തി ബിബിൻരാജ് വാമനശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ എടച്ചിറ, ശാഖാ പ്രസിഡന്റ് അനീഷ്‌കുമാർ, സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. രാവിലെ ചൂണ്ടി ലക്ഷ്മി നാരായണീയം സമിതി നയിച്ച നാരായണീയപാരായണം, വൈകിട്ട് ചതയം മൈക്രോഫൈനാൻസിന്റെ കൊടി, കൊടിക്കയർ, വെങ്കലപ്രഭ സമർപ്പണം എന്നിവയും നടന്നു.

പ്രത്യേക പൂജകൾക്ക് പുറമെ ഇന്ന് രാത്രി ഒമ്പതിന് വനിതാസംഘം നയിക്കുന്ന കലാപരിപാടികൾ, നാളെ രാത്രി ഒമ്പതിന് നാടൻപാട്ടുകൾ, 28ന് രാത്രി ഒമ്പതിന് കളമെഴുത്തും പാട്ടും. 29ന് വൈകിട്ട് മൂന്നിന് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നേച്ചർ കവലയിൽനിന്ന് പകൽപ്പൂരവും രാത്രി 11ന് ഗുരുതേജസ് കവലയിൽ നിന്ന് താലം എഴുന്നള്ളിപ്പും നടക്കും. മാർച്ച് ഏഴിന് പ്രതിഷ്ഠാദിന മഹോത്സവം നടക്കും.