കൂത്താട്ടുകുളം: കേരള സംസ്ഥാന സഹകരണവകുപ്പ് നടപ്പിലാക്കുന്ന അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹൗസിംഗ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ നാലായിരം രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് സി അഗസ്റ്റിൻ, മർക്കോസ് ഉലഹന്നാൻ, ഏ. കെ. തോമസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പ്രസംഗിച്ചു.