bindu-gopalakrishnan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല ഗ്രാമസഭ യോഗം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലീം, എം എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിസിലി ഇയ്യോബ്, എം.പി പ്രകാശ്, ജോബി മാത്യു, പോൾ ഉതുപ്പ്, കെ.പി വർഗീസ്, കെ സി മനോജ്,ഗായത്രി വിനോദ്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗം പി പി അൽഫോൻസ്, ബിഡിഒ വി എൻ സേതുലക്ഷ്മി, പദ്ധതി കോ-ഓഡിനേറ്റർ ഷൈജു പോൾ എന്നിവർ പ്രസംഗിച്ചു.