p-p-avarachan
സംസ്ഥാന സർക്കാർ ഇലക്ട്രിസിറ്റി സർച്ചാർജ് വർദ്ധിപ്പിച്ചതിലും ഡി. ജി.പി.യുടെ അഴിമതി സി.ബി.ഐ.അന്വോഷിക്കണമെന്നാവശ്യപ്പെട്ട് മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാംബ് തെളിയിച്ചുള്ള പ്രതിഷേധം ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സംസ്ഥാന സർക്കാർ ഇലക്ട്രിസിറ്റി സർച്ചാർജ് പത്ത് ശതമാനം വർദ്ധിപ്പിച്ചതിലും ഡി. ജി.പി.യുടെ അഴിമതി സി.ബി.ഐ.അന്വോഷിക്കണമെന്നാവശ്യപ്പെട്ടും മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാംബ് തെളിയിച്ച് പ്രതിഷേധിച്ചു. .ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എൽദോ പാത്തിക്കൽ, കെ.ജെ. മാത്തു, പി.പി.ശിവരാജൻ, ഷാജി കിച്ചേരിൽ, ഷൈമി വർഗീസ്,.ജോസ് പോൾ, 'പി.കെ.രാജു, പി.വൈ. പൗലോസ്, ബിജു പി. കെ,. .ബിബിൻ ചാക്കപ്പൻ എന്നിവർ സംസാരിച്ചു.