കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത രോഗി- ബന്ധു സംഗമം കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എൽദോസ് കുന്നപ്പിള്ളി എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാൻസി ജോർജ്, ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലീം, സൗമിനി ബാബു,രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എംപി പ്രകാശ്, സിസിലി ഇയ്യോബ്, സീന ബിജു, കെ പി വർഗീസ്, മിനി ബാബു, ജോബി മാത്യു, പ്രീത സുകു, കെ സി മനോജ്, ഗായത്രി വിനോദ്,സരള കൃഷ്ണൻകുട്ടി, മേരി പൗലോസ്, ഹെൽത്ത് സൂപ്പർവൈസർ കെ എൻ രാധാകൃഷ്ണൻ, എൻ പി ജോർജ്, അരുൺ രജ്ഞിത്ത്, കെ പാർത്ഥസാരഥി, ബേബി കിളിയായത്ത്, എം എ ജോസ്, പി പി അവറാച്ചൻ എന്നിവർ പ്രസംഗിച്ചു