പറവൂർ : പ്ലാസ്റ്റിക് - പരിസ്ഥിതി - ലഹരി എന്നീ വിഷയങ്ങളെ ആസ്പദമാക്കി പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ കുട്ടികളുടെ തെരുവുനാടകം. പറവൂർ മാർക്കറ്റിലും പ്രൈവറ്റ് സ്റ്റാൻഡിലുമാണ് തെരുവുനാടകം അവതരിപ്പിച്ചത്. വിദ്യാർത്ഥികളായ റിബിൻ തോമസ്, അഭിനവ് പി. സുനിൽ, ആൽബിൻ മെജോ, പി.ജെ. സിയോൺ, പി.ജെ. ആഷ്ലിൻ, ആർ. അദ്വൈത്, എം.വി. അപ്സര, മിൻഹ മറിയം, അഫ്‌ല എം. അഷ്റഫ് ആവണി ഗോപൻ, സിസിലി ഏയ്ഞ്ചൽ എന്നിവർ നാടകത്തിലെ അഭിനേതാക്കളായി. പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, പ്രധാനാദ്ധ്യാപിക ലിസമ്മ ജോസഫ്, അദ്ധ്യാപകരായ ജേക്കബ് പോൾ, ജോൺ ജോസഫ്, എബിൻ ആന്റണി, രാജൻ ആന്റണി, സിസ്റ്റർ മിനി ആന്റണി, ടി.ആർ. സിനി, പി.ടി.എ പ്രസിഡന്റ് അൻവർ സാദത്ത്, സി.ഡി. ജോബി, മുഹമ്മദുകുട്ടി, ഷാന്റി രാജു എന്നിവർ നേതൃത്വം നൽകി.