പറവൂർ : പെരുമ്പടന്ന എട്ടിയോടം ശ്രീരുധിരമാല ഭഗവതി ക്ഷേത്രോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും റിബിൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. ഇന്ന് വൈകിട്ട് ആറിന് ഭജൻസന്ധ്യ, എട്ടരയ്ക്ക് താലംവരവ്, നാളെ രാവിലെ എട്ടരയ്ക്ക് അക്ഷരശ്ളോകസദസ്, വൈകിട്ട് ഏഴിന് പൂമൂടൽ. പ്രതിഷ്ഠാദിനമായ 28ന് രാവിലെ വിശേഷാൽപൂജ, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് ആറിന് ഓട്ടൻതുള്ളൽ, രാത്രി എട്ടിന് യക്ഷിക്കളം, ഒമ്പതരയ്ക്ക് വിവിധ കലാപരിപാടികൾ.
മഹോത്സവദിനമായ 29ന് രാവിലെ എട്ടരയ്ക്ക് കാഴ്ചശ്രീബലി, പതിനൊന്നിന് യക്ഷിക്കളം, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി ഒമ്പതിന് തായമ്പക, പുലർച്ചെ രണ്ടിന് ആറാട്ട്, ഗുരുതിക്കുശേഷം കൊടിയിറങ്ങും.