പറവൂർ : പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം തേവുരുത്തിൽ ശ്രീദുർഗാഭഗവതി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി എട്ടിന് ചെറായി പുരുഷോത്തമൻ തന്ത്രി, മൂത്തകുന്നം സുഗതൻ തന്ത്രി, ജിജീഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ അഷ്ടദ്രവ്യ സംവാദസൂക്ത മഹാഗണപതിഹവനത്തോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. രാവില ഏഴിന് നാരായണീയ പാരായണം, രാത്രി ഒമ്പതരയ്ക്ക് ഗാനമേള, നാളെ (വ്യാഴം) പുലർച്ചെ വിഷ്ണുമായ സ്വാമിയിങ്കൽ ഗണപതിഹവനം, ഏഴിന് നാരായണീയ പാരായണം, വൈകിട്ട് ഏഴിന് വിഷ്ണുമായ സ്വാമിക്ക് കളംപാട്ട്, 28ന് രാവിലെ പത്തിന് ഭസ്മക്കളം, വൈകിട്ട് ഏഴിന് യക്ഷിക്കളം, 29ന് രാവിലെ ഏഴിന് യക്ഷിക്കളം, മാർച്ച് ഒന്നിന് വൈകിട്ട് ആറരയ്ക്ക് താലം എഴുന്നള്ളിപ്പ്, 2ന് രാവിലെ ഏഴിന് ദേവീമാഹാത്മ്യം, ഒമ്പതരയ്ക്ക് ഭദ്രകാളിയിങ്കൽ പഞ്ചവിംശതി അഭിഷേകം, പതിനൊന്നരയ്ക്ക് അമൃതഭോജനം, വൈകിട്ട് ഏഴിന് കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, എട്ടിന് പഞ്ചവിംശതി കലശപൂജ.
3ന് രാവിലെ ഏഴിന് ലളിതാസഹസ്രനാമാർച്ചന, എട്ടിന് ശ്രീബലി, പതിനൊന്നിന് പഞ്ചവിംശതി കലശാഭിഷേകം, വൈകിട്ട് നാലയ്ക്ക് കാഴ്ചശ്രീബലി, രാത്രി എട്ടിന് കരിമരുന്നു പ്രയോഗം, ഒമ്പതരയ്ക്ക് നാട്ടുണർവ്വ് ഫോക് മെഗാഷോ, പുലർച്ചെ രണ്ടിന് ആറാട്ടും ഗുരുതിക്കും ശേഷം കൊടിയിറങ്ങും.