deepthi-
തൃക്കാക്കാര നഗരസഭയുടെ ഫ്രണ്ട് ഓഫീസ് നവീകരണത്തിൽ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിക്ഷേധ മാർച്ച് ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കാര നഗരസഭയുടെ ഫ്രണ്ട് ഓഫീസ് നവീകരണത്തിൽ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിക്ഷേധ മാർച്ച് എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് റാഷിദ്‌ ഉളളംപിളളി അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്‌ തൃക്കാക്കക്കര ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് പി .എസ് സുജിത് ,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പല്ലച്ചി ,ജില്ലാ കോൺഗ്രസ്‌ ഭാരവാഹികൾ ആയ പി .ഐ മുഹമ്മദലി ,സേവ്യർ തായങ്കരി ,കോൺഗ്രസ്‌ നേതാക്കളായ ഷാജി വാഴക്കാല,സി.സി വിജു,ഹബീബ് പേരെപ്പാടൻ,എം.ഓ വർഗീസ് ,റഫീഖ് പൂതേലി,കെ.ബി ഷെരീഫ് ,ഉണ്ണി കാക്കനാട്,കൗൺസിലർമാരായ എം.ടി ഓമന,കെ.എം മാത്യു ,ലിജി സുരേഷ് ,ദിവ്യപ്രമോദ് ,സ്മിത സണ്ണി എന്നിവർ പങ്കെടുത്തു.