കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ബിജുവിന് നേരെയുണ്ടായ ആക്രമണത്തിൽ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ സംഘർഷം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് സാമൂഹിക വിരുദ്ധർ മാരകായുധങ്ങളുമായി ഇദ്ദേഹത്തെ ആക്രമിച്ചത്. പരിക്കേറ്റ കെ.ജി.ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബാബു സാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.എൽ സക്കീർഹുസൈൻ, കെ.വി.അരുൺകുമാർ, ബി.ജെ.ഫ്രാൻസിസ്, യോഹന്നാൻ, മുഹമ്മദ്‌സാലി, ഗിൽരാജ്, ജയൻ എന്നിവർ സംസാരിച്ചു.