അങ്കമാലി: ജീവന് രക്തം, വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ഭാഗമായി പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളജിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ഭക്ഷണപ്പൊതി കൊണ്ടു പോകുന്ന വാഹനം സി.പി.എം ലോക്കൽ സെക്രട്ടറി ജോണി നെപ്പാൻ ഫ്‌ളാഗ് ഓഫ് ചെയ്തു.1200 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. റോജിസ് മുണ്ടപ്ലാക്കൽ, ആന്റണി ദേവസിക്കുട്ടി, ബൈജു , ഷനിൽ വി.എസ് എന്നിവർ നേതൃത്വം നൽകി.