കൊച്ചി: ന്യൂമാൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫാ. അടപ്പൂരിന് യാത്രഅയപ്പും 'യുവജനമുന്നേറ്റവും ബദൽ രാഷ്ട്രീയവും' എന്ന ചർച്ചയും നാളെ (വ്യാഴം) വൈകിട്ട് 5.30 ന് കലൂർ പോണോത്ത് റോഡിലെ ലൂമെൻ ജ്യോതിസിൽ നടക്കും. ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഫാ. ബിജു ജോർജ് എന്നിവർ ചർച്ച നയിക്കും.
കോഴിക്കോട് ക്രൈസ്റ്റ് ഹാളിലേക്ക് വിശ്രമത്തിന് പോകുന്ന എഴുത്തുകാരനും ചിന്തകനുമായ ഫാ. എബ്രഹാം അടപ്പൂരിന് ചടങ്ങിൽ യാത്രർയപ്പ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.