കിഴക്കമ്പലം:സംസ്ഥാന സർക്കാരിന്റെ കുന്നത്തുനാട് നിയോജക മണ്ഡലം അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന സമ്മേളനം പി .ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് എം.എൽ.എമാർക്ക് അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അവഗണനയാണ് നൽകുന്നതെന്നും. വരാൻപോകുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി. ജോയി അദ്ധ്യക്ഷനായി. എം.എൽ.എ മാരായ വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദ്, എൻ.വി.സി അഹമ്മദ്, ജോൺ.പി മാണി,സി.ജെ ജേക്കബ്, നിബു.കെ കുര്യാക്കോസ്, കെ.ഒ ജോർജ്, മാത്യു.വി. ദാനിയേൽ, എം.ടി ജോയി, എം.പി രാജൻ, കെ.പി തങ്കപ്പൻ, ടി.എച്ച് അബ്ദുൾ ജബ്ബാർ, ബിനീഷ് പുല്യാട്ടേൽ, സുജിത് പോൾ, എ.എം. ബഷീർ, മുഹമ്മദ് ബിലാൽ, സി.കെ അയ്യപ്പൻ കുട്ടി, ഗൗരി വേലായുധൻ, കെ.കെ. പ്രഭാകരൻ, കെ.എം. പരീത് പിള്ള, എ പി കുഞ്ഞ് മുഹമ്മദ്, കെ ജി മന്മഥൻ, തുടങ്ങിയവർ പ്രസംഗിച്ചു.