കൊച്ചി: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോട്ടയം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാരമായ വർദ്ധനവുണ്ടായി.വേനൽമഴആരംഭിക്കുന്ന മാർച്ച് വരെ ചൂട് തുടരാനാണ് സാദ്ധ്യതയെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകളെന്ന് ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ദ്ധൻ ഫഹദ് മർസൂഖ്
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്‌മാവ് ക്രമാതീതമായി ഉയരുന്നതിനാൽ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രക്ഷ നേടാൻ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 65 ന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ലഭ്യമാക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ വേളയാക്കി ജോലി സമയം അതിരാവിലേയും വൈകുന്നേരവുമായി ക്രമീകരിക്കണമെന്നും അറിയിച്ചു.