കോലഞ്ചേരി: ജില്ലയിലെ കൃഷി ഭവന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ കോലഞ്ചേരി എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജ് രണ്ടാം സ്ഥാനത്തെത്തി.കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ പുരസ്ക്കാരം വിതരണം ചെയ്തു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ഷേണായ് ഏറ്റുവാങ്ങി.