golden-home
കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നിർമ്മിച്ച എൻ.എസ്.എസ് ഗോൾഡൻ ഹോം

കുറുപ്പംപടി: പ്രളയം തകർത്ത വിദ്യാർത്ഥിനിയുടെ സ്വപ്നങ്ങൾ പൂവണിയാൻ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിം വീടിന്റെ താക്കോൽ ദാനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ. പ്രജീഷ് പി. മാത്യു, പി. ഡി. സുഗതൻ, പി. കെ. പൗലേസ്, പ്രിൻസിപ്പൽ ഫിലിപ്പ് കെ. സാമുവേൽ, പി. ടി. എ. പ്രസിഡന്റ് വർഗീസ് തര്യത്ത്, ഇ. എസ്. സൈനുദ്ദീൻ, അദ്ധ്യാപകൻ അലക്സ് ഏബ്രാഹം, സി. കെ. സജി, അനില ജി. അലക്സ് എന്നിവർ പങ്കെടുത്തു.