കൊച്ചി: ആയുർവേദം ഉൾപ്പെടെ മേഖലകളിൽ നിക്ഷേപംതേടി അഷ്ടവൈദ്യന്മാരുടെ നാടായ കേരളത്തിൽ എത്തുകയാണ് ഉത്തരാഖണ്ഡ്. ഔഷധസസ്യങ്ങൾ ധാരാളം വളരുന്ന അവിടെ മരുന്ന് ഉത്പാദനമുൾപ്പെടെ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് ഔഷധസസ്യങ്ങൾ വളർത്തുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സൗഖ്യചികിത്സ, ടൂറിസം രംഗത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റുകയാണ് പദ്ധതിയെന്ന് ഉത്തരാഖണ്ഡ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സി.ഐ.ഐ കേരളാ ഘടകം മുൻ ചെയർമാൻ ഡോ.എസ്. സജികുമാർ, ഉത്തരാഖണ്ഡ് വ്യവസായ വകുപ്പ് ഡയറക്ടർ ജനറലും കമ്മിഷണറുമായ എൽ. ഫനായ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനീഷ പൻവാർ എന്നിവരും പങ്കെടുക്കും.

റോഡ് ഷോ ഇന്ന്

ആയുർവേദം ഉൾപ്പെടെ സൗഖ്യചികിത്സാമേഖലയിൽ നിക്ഷേപങ്ങൾ ക്ഷണിക്കാൻ ഉത്താരഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഇന്ന് റോഡ് ഷോ സംഘടിപ്പിക്കും. ടാജ് ഗേറ്റ് വേ ഹോട്ടലിൽ നിക്ഷേപകരെ നേരിട്ടു ക്ഷണിക്കാൻ ആയുഷ്, ആയുഷ് വിദ്യാഭ്യാസമന്ത്രി ഹരക് സിംഗ് റാവത് എത്തും.