തൃപ്പൂണിത്തുറ: പരമ്പരാഗത കൃഷി വികാസ്യോജന പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്തിൽ ഏകദിന ജൈവ കാർഷികമേള നടന്നു. കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ മികച്ച കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ് പച്ചക്കറിതൈകൾ വിതരണം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നടന്ന സെമിനാറിൽ ഡോ.കെ.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഓഫിസർ ബി.സുനിൽ, വി.എസ് സലിമോൻ എന്നിവർ സംസാരിച്ചു .