knanaya
രാമമംഗലം കൺവെൻഷൻ ഐസക് മോർ ഒസ്താതിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യുന്നു.ഫാ സിജോ മംഗലത്തു, ഫാ ഏലിയാസ്‌ കാരോട്ട്മംഗലം,വെരി റവ എൻ ജേക്കബ് കോർ എപ്പിസ്‌കോപ്പ,വികാരി ഫാ ഏലിയാസ്‌ ഇലവുംകുളം,സാബു കെ ജോണ്,പി യു ജോസഫ് എന്നിവർ സമീപം

പിറവം: രാമമംഗലം സെന്റ്.ജേക്കബ്സ്‌ ക്നാനായ വലിയ പള്ളിയുടേയും സുവിശേഷ കമ്മിറ്റിയുടേയും നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന രാമമംഗലം കൺവെൻഷന് തുടക്കമായി.യാക്കോബായ സുറിയാനി സഭയുടെ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് ഒസ്താത്തിയോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ക്നാനായ സുവിശേഷ സമാജവും രാമമംഗലം ക്നാനായ വലിയപ്പള്ളിയും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു.

വികാരി ഫാ.ഏലിയാസ് ഇളവുംകുളം അധ്യക്ഷത വഹിച്ചു. ഫാ. ടിജു വർഗീസ് വചന ശുശ്രൂഷക്ക് നേതൃത്വം നൽകി .

ഫാ.ജേക്കബ് എപ്പിസ്കോപ്പ , ഏലിയാസ് , ക്നാനായ വലിയ പള്ളി ട്രസ്റ്റി പി.യു.ജോസഫ് , സെക്രട്ടറി സാബു കെ.ജോൺ ഒ.യു. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ദിവസവും വൈകീട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, 7 ന് ഫാ. എബി വർക്കി, ഫാ.എ.പി. ജേക്കബ് ,ഫാ. സാബു വർഗീസ് തുടങ്ങിയവരുടെ പ്രസംഗം.29 ന് രാവിലെ 8 ന് വിശുദ്ധ കുർബാനയോടു കൺവെൻഷൻ സമാപിക്കും